Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Found

Thiruvananthapuram

ട്രെ​യി​നി​ൽ റാഞ്ചിയിലേക്കുപോയ 11കാ​ര​നെ പോ​ലീ​സ് ക​ണ്ടെ​ത്തി

തന്പാ​നൂ​ർ: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു ര​ണ്ട് ട്രെ​യി​നു​ക​ൾ മാറിക്ക യ​റി സ്വ​ദേ​ശ​മാ​യ റാ​ഞ്ചി​യി​ലേ​ക്കു പോ​യ 11കാ​ര​നെ പോ​ലീ​സ് ക​ണ്ടെ​ത്തി. എ​റ​ണാ​കു​ള​ത്തു​നി​ന്നു ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്തു സ്വ​ദേ​ശ​മാ​യ ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ലെത്തി​യ കു​ട്ടി​യെ​യാ​ണ് ത​മ്പാ​നൂ​ർ പോ​ലീ​സി​ന്‍റെ പ്രത്യേ​ക​ത അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി തന്‍റെതാ​മ​സ​സ്ഥ​ല​മാ​യ മേ​ട്ടു​ക്ക​ട​യി​ൽനി​ന്ന് കാ​ൽ​ന​ട​യാ​യി തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ശേ​ഷം ഇ​വി​ടെനി​ന്നു ട്രെ​യി​ൻ ക​യ​റി എ​റ​ണാ​കു​ള​ത്ത് ഇ​റ​ങ്ങു​ക​യും അ​വി​ടെ​നി​ന്ന് സ്വ​ദേ​ശ​ത്തേ​ക്ക് തി​രി​ക്കു​ക​യുമായിരുന്നു. മ്യൂ​സി​യം ഭാ​ഗ​ത്ത് വ​ള​ക​ളും മ​റ്റും ക​ച്ച​വ​ടം ന​ട​ത്തു​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ നാ​ലു മ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് 11കാ​ര​ൻ. യാത്രതിരിച്ച കുട്ടി യുടെ കൈ​വ​ശം 200 രൂ​പ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ട്രെ​യി​നി​ന്‍റെ ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്‍റിൽ ദീ​ർ​ഘ​ദൂ​രം യാ​ത്ര ചെ​യ്യു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യാ​ത്ര​ക്കാ​രാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യിച്ചത്. ഇ​തി​നി​ടെ ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കു​ട്ടി​യെ അ​ന്വേ​ഷി​ച്ച് പോ​ലീ​സ് സം​ഘം റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെയ്തിരുന്നു. ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് റാ​ഞ്ചി​യി​ൽ എ​ത്തി​യ​പ്പോ​ൾ കു​ട്ടി ഇ​വി​ടെ ഇ​റ​ങ്ങു​ക​യും പോ​ലീ​സ് സം​ഘം കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. 11കാ​ര​നെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കാ​നാ​കു​മെ​ന്നു ത​മ്പാ​നൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up